എനിക്ക് മനസ്സിൻ്റെ
കമിതാവാകണമെന്നുണ്ട് ,
അത്രയെളുപ്പമല്ലെങ്കിലും
ഞാനെൻ്റെ പുരാതനമായ തനിമകളിലേക്കു വല്ലപ്പോഴും മടങ്ങിയെത്താറുണ്ട് –
ദുരിതമാണത്
ഞാനെൻ്റെ ഭവിഷ്യത്തിൻ്റെ
വന്യമായ,
ചിത്രശലഭവർണവിരചിതമായ,
നിബിഡഭാവനാസ്ഥലികളിലേക്ക്
സഞ്ചരിക്കാറുണ്ട് –
സ്വപ്നമാണത്
ഞാനെൻ്റെ മനസ്സിൻ്റെ പകൽപ്പോരാട്ടങ്ങളിലേക്ക്,
ആൾമാറാട്ടങ്ങളിലേക്ക് ,
സ്വയം ക്രൂശാരോഹണങ്ങളിലേക്ക്
നിപതിക്കാറുണ്ട് –
പ്രതീക്ഷയറ്റ ജീവിതമാണത്
ഞാനെൻ്റെ ആഘോഷങ്ങളെ
എങ്ങനെ ഉല്ലാസപ്പൂക്കളുടെ
പ്രഭാതങ്ങളാക്കാമെന്നാലോചിച്ച് സന്തോഷത്തിൻ്റെ ശബ്ദതാരാവലികൾ
തിരയാറുണ്ട് –
അതാണ് സൗഖ്യം
എന്നാലോ ജീവിതം എവിടെയുമില്ല.
Monday, September 26, 2022
ചിത്രശലഭവർണവിരചിതമായ/എം.കെ.ഹരികുമാർ
Subscribe to:
Post Comments (Atom)
നിരാസത്തിന്റെ തത്ത്വം /ഡോ.യാക്കോബ് മാർ ഐറേനിയോസ്
ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത് ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന് തോന്നിപ്പോയി. വായനപുര...

-
പ്രണയമോ അപ്പമോ പോലെ കവിത പ്രധാനമല്ലെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ കവിയും ബ്രിട്ടനിലെ മുൻ പോയറ്റ് ലോറേറ്റുമായ സൈമൺ ആർമിറ്...
-
a അമെരിക്കൻ ദൈവചിന്തകനും ദാർശനികനുമായ നീലി ഡൊണാൾഡ് വാൽഷിൻ്റെ Conversations With God എന്ന പുസ്തക പരമ്പരയെ മുൻനിറുത്തി എം കെ ഹരികുമാറി...
-
എം.കെ.ഹരികുമാറിൻ്റെ ലേഖനങ്ങൾ ഉത്തര- ഉത്തരാധുനികത ഉപഭോഗവും വിദ്വേഷവുംകൊണ്ടു നിർമ്മിച്ചെടുക്കുന്ന മാനുഷികമിഥ്യകൾ വസ്തുവിൻ്റെ അസ്തിത്വത്...
No comments:
Post a Comment