കൂത്താട്ടുകുളം
:എം.കെ.ഹരികുമാർ എഴുതിയ ഫംഗസ് ,സർവ്വസ്വ ആത്മന: എന്നീ കൃതികൾ അനൂപ്
ജേക്കബ് എം.എൽ.എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ്
തോമസ് ആദ്യ കോപ്പികൾ ഏറ്റുവാങ്ങി.
ടൗൺ ഹാളിൽ
ചേർന്ന യോഗത്തിൽ സജീവ് പ്ളാവിടയിൽ അധ്യക്ഷനായി. അനൂപ് ജേക്കബ് എം.എൽ. എ,
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ,മുൻസിപ്പൽ ചെയർപേഴ്സൺ വിജയ
ശിവൻ, സണ്ണി കുര്യാക്കോസ് ,പി.പി ജോണി, ജോയ് ജോസഫ് ,വി.എൻ.രാജപ്പൻ
,ആർ.ശ്യാംദാസ്, തോമസ് പാലയ്ക്കാൻ ,ബിജൂ പള്ളിത്താഴത്ത് ,ടി.വി.പ്രശാന്ത്
എന്നിവർ പ്രസംഗിച്ചു.
എം.കെ.ഹരികുമാർ പുതുവത്സര സന്ദേശം നൽകി.
എഴുത്തിൻ്റെ നാല്പത്തിയൊന്നാം വർഷത്തിലെത്തിയ എം.കെ.ഹരികുമാറിനെയും
ചിത്രകാരനും അദ്ധ്യാപകനുമായ ശ്രീധർ കൂത്താട്ടുകുളത്തെയും അനൂപ് ജേക്കബ്
എം.എൽ.എ ഉപഹാരവും പൊന്നാടയും നല്കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് എം.കെ.ഹരികുമാറിനെ പൊന്നാട അണിയിച്ചു ഹരികുമാറിൻ്റെ
'ഫംഗസ്' റഷ്യൻ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ്. സാർ ചക്രവർത്തിയുടെ കാലത്ത്
അധികാര ശക്തികളാൽ കൊലചെയ്യപ്പെട്ട ഒരു എഴുത്തുകാരൻ പതിറ്റാണ്ടുകൾക്കുശേഷം
തിരിച്ചുവരുകയാണ്. ആ കഥാകൃത്തിന്റെ എല്ലാ രചനകളും അധികാരികൾ
നശിപ്പിക്കുകയായിരുന്നു. പുതിയകാലത്തെ വായനക്കാർക്ക് വേണ്ടി കഥാകൃത്ത്
തൻ്റെ ഫംഗസ് എന്ന കഥ പൂർണമായി വീണ്ടെടുത്തു കൊടുക്കുകയാണ്. അധികാരത്തിൻ്റെ
മന:ശാസ്ത്രവും ക്രൂരതയും ഭ്രമിപ്പിക്കുന്ന ഭാഷയിൽ എഴുതിയിരിക്കുന്നു.
സർവസ്വ
ആത്മന: എന്ന കൃതി ബൃഹദാരണ്യകോപനിഷത്തിന്റെ സ്വതന്ത്രവായനയാണ്. ഉപനിഷത്
സാരം കവിതയായി പുന:സൃഷ്ടിച്ചിരിക്കുന്നു. ഗഹനവും ദീർഘവുമായ
ബൃഹദാരണ്യകോപത്തിൻ്റെ ഈ കാവ്യ രൂപാന്തരം അനുവാചകനിലേക്ക് തെളിമയോടെ കടന്നു
ചെല്ലുന്നു.
ബ്ളൂ മാംഗോ ബുക്സ് പ്രസിദ്ധീകരിച്ച ഈ രണ്ടു പുസ്തകങ്ങളും കേരള ബുക് സ്റ്റോർ (തിരുവനന്തപുരം) വിതരണം ചെയ്യുന്നു.
No comments:
Post a Comment